Skip to main content

പുതിയ ലേബർ കോഡ് – ഏകദിന പരിശീലനം 29 ന്

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 രാവിലെ 9.30 മുതൽ 5 വരെ പുതിയ ലേബർ കോഡിൽ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സി.എം.ഡിയിൽ നടക്കുന്ന പരിശീലനത്തിൽ ലേബർകോഡ് വിദഗ്ധനും എച്ച്.ആർ കൺസൾട്ടന്റുമായ വർക്കിയാച്ചൻ പേട്ട ക്ലാസ് നയിക്കും. തൊഴിൽ നിയമസംഹിതയുടെ അടിസ്ഥാന ആശയങ്ങൾ, ലക്ഷ്യങ്ങൾ, സമീപകാല മാറ്റങ്ങൾ, സംഘടനകളിലും തൊഴിലാളികളിലും ഉണ്ടാകുന്ന പ്രായോഗിക സ്വാധീനം എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം നൽകുകയാണ് പരിശീനത്തിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: 8281437982, programs@cmd.kerala.gov.in.

പി.എൻ.എക്സ്. 216/2026

date