Skip to main content

വിമുക്തഭടന്മാർക്കുള്ള ആശയവിനിമയ പരിപാടി 19ന്

മെക്കനൈസ്ഡ് ഇന്‍ഫന്ററി റെജിമെന്റില്‍ നിന്ന് വിരമിച്ച ആലപ്പുഴ ജില്ലയിലെ സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും വേണ്ടി  'മിഷന്‍ നിരന്തര്‍ മിലാപ്' എന്ന പേരിൽ ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 19ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ  സംഘടിപ്പിക്കുന്ന പരിപാടിയിൽ മെക്കനൈസ്ഡ് ഇന്‍ഫന്ററി റെജിമെന്റില്‍ നിന്നും വിരമിച്ച ജില്ലയിലെ സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും പങ്കെടുക്കാം. ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും, പരാതികള്‍ക്കും, പെന്‍ഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673. ഇമെയില്‍: zswoalp@gmail.com

date