Skip to main content

ചെറായി ബീച്ച് മാരത്തൺ സീസൺ3: ജേഴ്‌സി പ്രകാശനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചെറായി റണ്ണേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറായി ബീച്ച് മാരത്തൺ സീസൺ 3-ന്റെ ജേഴ്‌സി പ്രകാശനം ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവഹിച്ചു.'ലഹരിമുക്തം ആരോഗ്യസംരക്ഷണം' എന്ന സന്ദേശവുമായി ജനുവരി 18 നാണ് മാരത്തൺ നടക്കുന്നത്. 21 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങൾക്ക് പുറമെ 5 കിലോമീറ്റർ ഫൺ റണ്ണും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്നമാരത്തണിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക റണ്ണും ഉൾപ്പെടുത്തിയിട്ടുണ്ട് .

date