Skip to main content

അറിയിപ്പുകൾ

പുനർദർഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ പരിധിയിൽ വരുന്ന അങ്കണവാടികളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന വർക്കർമാർക്ക് പരിശീലനം നൽകുന്നതിനായി ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം, ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും പുനർ ദർഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവർ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിസി സെൽ , കാക്കനാട്, പിൻ - 682030 എന്ന വിലാസത്തിൽ ജനുവരി 21 ഉച്ചയ്ക്ക് 1 നുള്ളിൽ  ദർഘാസ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഐസിഡിഎസ് സെൽ ഓഫീസുമായി ബന്ധപ്പെടുക.

ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ്, സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, 6 മാസം, 3 മാസം ദൈർഖ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിൽ  തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക്   ഇന്റേൺഷിപ്പോടുകൂടി റെഗുലർ പാർടൈം ബാചുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത : എസ് എസ് എൽ സി,പ്ലസ് ടു,ഡിഗ്രി
 ഫോൺ: 7994926081

ക്വട്ടേഷൻ ക്ഷണിച്ചു 

ഗവൺമെൻ്റ് ലോ കോളേജ് ലൈബ്രറിയിലേക്ക്  വിദ്യാർത്ഥികൾക്കും അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർക്കും ആയി   220 RFID ടാഗുകൾ പ്രിൻ്റ് ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ 29 ന്  പകൽ 12  മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
ഫോൺ: 0484 -2352020

date