Skip to main content

ശാസ്ത്രീയമായ പാലിയേറ്റീവ് പരിചരണം കാലഘട്ടത്തിൻ്റെ ആവശ്യം: ജില്ലാ കളക്ടർ

ശാസ്ത്രീയമായി പാലിയേറ്റീവ് പരിചരണം നൽകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും,  കിടപ്പ് രോഗികള്‍ക്ക് വേണ്ടി  സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്നോട്ടുവരുന്ന സന്നദ്ധ പ്രവർത്തകർക്ക് മതിയായ പരിശീലനം നൽകണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. 

പാലിയേറ്റീവ് കെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. 

ജില്ലയിലെ സന്നദ്ധ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന വളണ്ടിയർ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി സാന്ത്വന പരിചരണത്തിന് താല്പര്യമുള്ള എല്ലാവരേയും  സംസ്ഥാന സർക്കാരിൻ്റെ https://kerala.care  എന്ന വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്ത് ആവശ്യമായ പരിശീലനം നൽകുന്നതിനും യോഗത്തിൽ ധാരണയായി. 

 പരിശീലനത്തിന് ശേഷം വളണ്ടിയര്‍മാര്‍ക്ക് അവർക്ക് അനുയോജ്യമായ സമയത്ത് പാലിയേറ്റീവ് കെയർ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കമെന്നും യോഗം  ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ -  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു,എൽ.എസ്.ജി.ഡി  ജോയിൻ്റ് ഡയറക്ടർ എസ്. ശ്യാമലക്ഷ്മി, 
 ജില്ലാ പ്ലാനിങ് ഓഫീസർ ജി ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.

date