Skip to main content
ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന 'നിരന്തര്‍ മിലാപ്' ഔട്ട്‌റീച്ച് പ്രോഗ്രാമില്‍നിന്ന്

'നിരന്തര്‍ മിലാപ്' ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

 

ഭാരതീയ സേനയിലെ മെക്കനൈസ് ഇന്‍ഫന്‍ട്രി റെജിമെന്റില്‍ സേവനം ചെയ്ത വിമുക്ത ഭടന്മാര്‍, സൈനികരുടെ വീര്‍നാരികള്‍, വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ എന്നിവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ടും സൈനിക സേവന സംബന്ധമായ പ്രശ്‌ന പരിഹാരത്തിനുമായി 'നിരന്തര്‍ മിലാപ്' ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ലഫ്റ്റനന്റ് ജനറല്‍ പി എസ് ശെഖാവത്ത് നേതൃത്വം നല്‍കി. എ ആര്‍ രാജേഷ്, ഗണേഷ് യാദവ്, നന്ദു രഘു എന്നിവര്‍ സംബന്ധിച്ചു. 

പാന്‍ ഇന്ത്യ ഔട്ട്റീച്ച് പ്രോഗ്രാമിന് ബ്രിഗേഡിയര്‍ സുനില്‍ കുമാര്‍, ലെഫ്റ്റനന്റ് കേണല്‍ അശോക് കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

date