Skip to main content

പത്താംതരം തുല്യതാ പരീക്ഷാ: ജില്ലയിൽ 90% വിജയം

2025 നവംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 720 പേർ എഴുതിയ  പരീക്ഷയിൽ 641 പേർ വിജയിച്ചു.

പാറശാല പഞ്ചായത്തിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 65 വയസ്സുള്ള നാഗരത്നമാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. എസ് എം വി സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ 18 വയസ്സുള്ള അബിയും, പാറശ്ശാല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ  ഫസീലയുമാണ് വിജയികളായവരിൽ പ്രായം കുറഞ്ഞ പഠിതാക്കൾ.

പരീക്ഷയിൽ വിജയിച്ചവർ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിൽ പങ്കെടുത്ത് തുടർപഠനം മുന്നോട്ടു കൊണ്ടു പോകണമെന്നാണ്  ആഗ്രഹിക്കുന്നത്. പണ്ടുകാലത്ത് വിദ്യാഭ്യാസം നഷ്ടപ്പെട്ടവരുടെ വിദ്യാഭ്യാസമെന്ന സ്വപ്നസാക്ഷാത്കാരമാണ് തുല്യതാ ക്ലാസുകളിലൂടെ നിറവേറ്റപ്പെടുന്നത്.

date