Skip to main content

2025-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: എൻട്രികൾ ക്ഷണിച്ചു

2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, കൂടാതെ 2025-ൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് അപേക്ഷകൾ ക്ഷണിച്ചു. കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി (അൺഎൻക്രിപ്റ്റഡ്) അല്ലെങ്കിൽ ബ്ലൂ-റേ ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്. താൽപ്പര്യമുള്ളവർക്ക് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralafilm.com വഴി അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ തിരുവനന്തപുരത്തെ അക്കാദമി സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും, നിശ്ചിത തുകയുടെ സ്റ്റാമ്പ് പതിപ്പിച്ച കവർ അയച്ചു നൽകുന്നവർക്ക് തപാൽ വഴിയും അപേക്ഷാ ഫോമുകൾ ലഭ്യമാകും.

അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഫെബ്രുവരി 16

ന് മുൻപായി അക്കാദമി ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷ ഫോം ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ലഭ്യമാണ്.

date