Skip to main content

അറിയിപ്പുകൾ

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന  വിവിധ പ്രോഗ്രാമുകളിലേയ്ക്കുള്ള അപേക്ഷാ തീയതി ദീർഘിപ്പിച്ചു. 17 വയസ്സിനു മേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോഴ്‌സിന്റെ വിശദാംശങ്ങൾ അറിയാൻ www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.      ഫോൺ നമ്പറുകളിലോ ഡയക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ നന്ദവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ ബന്ധപ്പെടുക
ഫോൺ - 0471-2325101, 8281114464

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്

 സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഫെബ്രുവരി 5ന് അദാലത്ത് സംഘടിപ്പിക്കുന്നു. കൊച്ചി പള്ളിമുക്ക് ഫോർഷോർ റോഡിലുള്ള ട്രൈബൽ കോപ്ലെക്സിൽ 10  മുതൽ വൈകുന്നേരം 5 വരെ പരാതി പരിഹാര അദാലത്ത് . കമ്മീഷൻ മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പരാതി വകുപ്പ്, നേരിൽകേട്ട് പരാതികൾ തീർപ്പാക്കുന്നതാണ്. അദാലത്തിൽ പോലീസ് വകുപ്പ്, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ സഹകരണവകുപ്പ്,  പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കുന്നതായിരിക്കും.

ദേശീയതല കൈത്തറി വസ്ത്ര ഫാഷൻ ഷോ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെയും കോളേജ് ഫോർ കോസ്റ്റ്യൂം ഫാഷൻ ഡിസൈനിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയതല കൈത്തറി വസ്ത്ര ഫാഷൻ ഷോ ഫെബ്രുവരി  18 ന് നടക്കും. ഫാഷൻഷോയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട് ടീമംഗങ്ങൾ ഫെബ്രുവരി 5ന് വൈകിട്ട് 5 ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.iihtkannur.ac.in/ecfdkannur.ac.in തുടങ്ങിയ വെബ്സൈറ്റ് സന്ദർശിക്കുക.

ഭിന്നശേഷിക്കാർക്ക് കാറിൽ വോയിസ് കൺട്രോൾ സംവിധാനം;അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാർക്കായി അവരുടെ കാറുകളിൽ സൗജന്യമായി ഇലക്ട്രോണിക് വോയിസ് കൺട്രോൾ സംവിധാനം ഘടിപ്പിച്ചു നൽകുന്നു. ശബ്ദം ഉപയോഗിച്ച് കാറിലെ ഇൻഡിക്കേറ്ററുകൾ, ഗ്ലാസുകൾ, വൈപ്പർ തുടങ്ങിയവ നിയന്ത്രിക്കാൻ ഉപകരണം സഹായിക്കും.താല്പര്യമുള്ളവർ ജനുവരി 31-നകം കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484 2425377

date