Skip to main content

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിര 
താമസക്കാരായിട്ടുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ള, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ വികസന കോഴ്‌സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് 1000 രൂപ വീതം ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നൽകും. അപേക്ഷകൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ വിതരണം ചെയ്യുന്ന സ്കോളർഷിപ്പ് ലഭിക്കുന്നവരെയോ മറ്റു തരത്തിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവരെയോ ഇതിലേയ്ക്ക് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് കുന്നത്തുനാട് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി നേരിട്ടോ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ് .
ഫോൺ -0484-2594623,0484-2422458

ഫാർമസിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഫാർമസിസ്റ്റ്  തസ്തികയിലേക്ക്  താൽക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഫാർമസി/ബി.ഫാം/ഫാം ഡി,  കേരള സ്റ്റേറ്റ് ഫാർമസി കൌൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി 22ന് രാവിലെ 11:00 ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ   നടക്കുന്ന വാക്ക് -ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ ആയിരിക്കും രജിസ്ട്രേഷൻ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിട സമുച്ചയങ്ങൾക്കും  പ്രധാന വീഥികൾക്കും സമീപമുള്ള  മുപ്പതോളം വൃക്ഷങ്ങളുടെ  ശിഖരങ്ങൾ മുറിക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു.    തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ ജനുവരി 23  ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷൻ സമർപ്പിക്കാം. 
ഫോൺ:  9037843246, 9061794170

date