ഹരിതകേരള മിഷൻ ദേശീയ പരിസ്ഥിതി ഉച്ചകോടി ഉപന്യാസ മത്സരവും ക്വിസും സംഘടിപ്പിച്ചു.
ഹരിത കേരള മിഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി സ്കൂൾ -കോളേജ്- ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്കായി ഉപന്യാസ മത്സരവും ക്വിസും സംഘടിപ്പിച്ചു.കാക്കനാട് ജില്ലാ ആസൂത്രണ സമിതി ഹാൾ ,എറണാകുളം മഹാരാജാസ് എന്നിവടങ്ങളിൽ സംഘടിപ്പിച്ച പരിപാടി കോർപറേഷൻ ഡിവിഷൻ കൗൺസിലർ കെ. വി. പി. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു .കില ഫാക്കൽറ്റി കെ എ മുകുന്ദൻ ,കേരള ശാസ്ത്രസാഹിത്യ പരിഷത് പെരുമ്പാവൂർ പ്രസിഡന്റ് വി എൻ അനികുമാർ എന്നിവർ ക്വിസിന് നേതൃത്വം നൽകി.
ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ് ആമുഖാവതരണം നടത്തി. പ്രവർത്തനങ്ങൾക്ക് കെ ടി രത്‌നഭായ്,അഭിലാഷ് അനിരുദ്ധൻ ,എം കെ ദേവരാജൻ ,ശാലിനി ബിജു ,നിസ്സ എ ,സൂര്യ വി എസ് ,സുരേഷ് എ എ ,ദീപു ടി എസ് എന്നിവർ നേതൃത്വം നൽകി.പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായിട്ടുള്ള ജില്ലാതല സെമിനാര് ജനപ്രതിനിധികൾ ,വിദഗ്ദ്ധർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും
വിജയികൾ
യു.പി ക്വിസ് മത്സരം ഒന്നാം സ്ഥാനം ആൻറണി ആൻസൺ ജോസ് - സെൻറ് ജോസഫ് ഹൈസ്കൂൾ വരാപ്പുഴ,രണ്ടാം സ്ഥാനം
പാർവതി പ്രകാശൻ- സെൻമേരിസ് ഹൈസ്കൂൾ കണ്ടനാട് & അന്റോണിയോ സെൻജോ - ഗവൺമെൻറ് യുപി സ്കൂൾ കൊമ്പനാട്,മൂന്നാം സ്ഥാനം ഭദ്ര ഡി എസ് ജി.വി.എച്ച്.എസ്.എസ് കൈതാരം.
ഹൈസ്കൂൾ ക്വിസ് മത്സരം
ഒന്നാം സ്ഥാനം മറിയ മുംതാസ്- ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എറണാകുളം,രണ്ടാം സ്ഥാനം അനിസാന്ത് അനിൽ - വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പനം, മൂന്നാം സ്ഥാനം ആഗ്നസ് ഷൈജൻ - സെൻറ് ജോസഫ് ഹൈസ്കൂൾ വരാപ്പുഴ.
ഹരിത കർമ്മ സേന ക്വിസ് മത്സരം ഒന്നാം സ്ഥാനം സൗമ്യ എം. വി എടത്തല ഗ്രാമപഞ്ചായത്,
രണ്ടാം സ്ഥാനം ഗീതു കുഞ്ഞുമോൻ വടവുകോട് -പുത്തൻ കുരിശ് , മൂന്നാം സ്ഥാനം സുമ രാജേഷ് വെങ്ങോല ഗ്രാമപഞ്ചായത് ,ഉഷ പി. കോട്ടുവള്ളി ഗ്രാമപഞ്ചായത് എന്നിവർ പങ്കിട്ടു .
- Log in to post comments