Skip to main content

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ നേത്യത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സുകള്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. യോഗ, കൗണ്‍സലിംഗ് സൈക്കോളജി, ലോജിസ്റ്റിക് ആന്‍ഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്‌റ,് ബ്യൂട്ടികെയര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ആയുര്‍വേദ പഞ്ചകര്‍മ്മ അസിസ്റ്റന്റ്, ആയുര്‍വേദ പോസ്റ്റ്‌നാറ്റല്‍ കെയര്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ഫസ്റ്റ് എയ്ഡ് ഇന്‍ മെന്റല്‍ ഹെല്‍ത്ത്. അപ്ലൈഡ് കൗണ്‍സലിംഗ്, ജറിയാട്രിക് കൗണ്‍സലിംഗ് ആന്റ്‌റ് പാലിയേറ്റീവ്' കെയര്‍, വെല്‍നസ് സെന്റര്‍ മാനേജ്മെന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്, മാനേജ്‌മെന്റ്‌റ് ഓഫ് സ്‌പെസിഫിക്' ലേണിംഗ് ഡിസോര്‍ഡേഴ്സ്, കമ്പ്യൂട്ടര്‍ കോഴ്സസ്, ഭരതനാട്യം. മാര്‍ഷ്യല്‍ ആര്‍ട്സ്, ട്രെയിനേഴ്സ് ട്രെയിനിംഗ്, ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍, സൂംബ ഡാന്‍സ് ട്രെയിനിംഗ്, കേരളനടനം, ഫാഷന്‍ ബിസിനസ്സ് മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതിലധികം കോഴ്‌സുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

17 വയസ്സിനു മേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ 2026 ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് -ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 33. കോഴ്സിന്റെ വിശദാംശങ്ങള്‍ അറിയാന്‍ wwws.rccc.in ,  0471-2325101, 8281114464.

date