Skip to main content

കലോത്സവം ആസ്വദിക്കാൻ പ്രത്യാശാ ഭവനിലെ അന്തേവാസികളും

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥികളുടെ പ്രകടനവും സംഗീതവും ആസ്വദിക്കാൻ പ്രത്യാശ ഭവനിലെ അന്തേവാസികളും എത്തി.

 സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള തൃശൂർ പ്രത്യാശാ ഭവനിലെ അന്തേവാസികൾ ആദ്യമായാണ് കലോത്സവത്തിന്റെ നിറക്കാഴ്ചകൾ നേരിട്ട് അനുഭവിച്ചത്.  കലോത്സവം സംഘാടക സമിതി ചെയർമാനും റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രിയുമായ കെ രാജനും തേക്കിൻകാട് മൈതാനത്തുള്ള പ്രധാന വേദിയിൽ എത്തിയ അവരോടൊപ്പം ചേർന്ന് വിവരങ്ങൾ പങ്കുവച്ചു.

‘തിരികെ’ എന്ന പ്രൊജക്ടിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് ഇരുപതോളം അന്തേവാസികളെ കലോത്സവ വേദികളിലെത്തിച്ചത്.  വേദികളിലെ സംഗീതവും നൃത്തവും നിറഞ്ഞ കാഴ്ചകൾ അവർക്കിടയിൽ അത്ഭുതവും സന്തോഷവും നിറയ്ക്കുന്നതായിരുന്നു.

ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എസ് ബിനു , ക്ലസ്റ്റർ കൺവീനർ എ എ തോമസ് , പ്രത്യാശ ഭവനിലെ ജീവനക്കാർ, വിദ്യാലയത്തിലെ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 

 

date