Skip to main content

മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുകളിൽ മെക്കാനിക്കുകളെ നിയമിക്കുന്നു

മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി മെക്കാനിക്കുകളെ നിയമിക്കുന്നു. ഐ.ടി.ഐ ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട  വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് ഈ മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർ വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന പകർപ്പുകളും സഹിതം ജനുവരി 21-ന് വൈകുന്നേരം നാല് മണിക്ക് മുൻപായി തപാലിലൂടെയും നേരിട്ടും അപേക്ഷകൾ സ്വീകരിക്കും. വിലാസം: മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, വളഞ്ഞവഴി ബീച്ച്, അമ്പലപ്പുഴ, ആലപ്പുഴ-688005. ഫോൺ: 04772241597 .

date