അക്കൗണ്ടന്റ് നിയമനം
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്സുകളിൽ (നിലവിൽ ഒഴിവുള്ള സി.ഡി.എസ്-കളിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ടു ചെയ്യുന്ന ഒഴിവുകളിലേക്കും) കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു. ജില്ലയിൽ താമസിക്കുന്ന അയൽക്കൂട്ടം/ഓക്സിലറി ഗ്രൂപ്പ് അംഗമായ 20 നും 36 നും പ്രായമുള്ള അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നോ ലഭിക്കും. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27 വൈകുന്നേരം അഞ്ചിന് മുമ്പ് മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ 0483 2733470
- Log in to post comments