Post Category
വിവാഹ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ രക്ഷിതാക്കൾക്ക് പെൺമക്കളുടെ വിവാഹം നടത്തുന്നതിനായി വായ്പ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പയ്ക്ക് ജാമ്യം ആവശ്യമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഏഴ് ലക്ഷം രൂപയിൽ കവിയരുത്. താൽപ്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി മലപ്പുറം അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപെടണം. ഫോൺ: 04832731496, 9400068510
date
- Log in to post comments