Post Category
*കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് നിയമനം*
കുടുംബശ്രീ ജില്ലാ മിഷൻ സി.ഡി.എസ് ഭരണസമിതികളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അക്കൗണ്ടിങിൽ രണ്ട് വർഷ പ്രവൃത്തി പരിചയം അഭികാമ്യം. 22നും 36നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.
കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 40 വയസ്സ് വരെ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ജനുവരി 27 വൈകിട്ട് അഞ്ച് വരെ അപേക്ഷ നൽകാം. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റ് മുഖേനയോ ലഭിക്കും. ഫോൺ- 04936 299370, 206589
date
- Log in to post comments