Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2026-27 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ  മാര്‍ച്ച് 14ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ നടത്തുന്നതാണ്.

രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രത്യേക ദുര്‍ബല വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക, ചോലനായ്ക്ക, കുറുമ്പര്‍) കുടുംബ വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക ദുര്‍ബല വിഭാഗക്കാരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്.

അപേക്ഷകള്‍ ഓണ്‍ലൈനായി www.stmrs.in എന്ന വെബ്‌സൈറ്റില്‍ അയക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍  അറിയുന്നതിനായി നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21

date