Skip to main content

*സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു*

സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വനിത ശിശു വികസന പ്രോഗ്രാം ഓഫീസിലെ പ്രോഗ്രാം ഓഫീസർ, സി.ഡി.പി.ഒമാർ, സിഡിഎസ് ഓഫീസർമാർ, സൂപ്രണ്ട്മാർ എന്നിവർക്കായി ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ഷീല വിജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ അടച്ചിട്ടിരിക്കുന്ന മുഴുവൻ അമൃതം ന്യൂടി മിക്സ് യൂണിറ്റുകളും പഞ്ചായത്ത് ഭരണ സമിതികളുടെ കൂടി സഹായത്താൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ഉല്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ പേര് കവറിന് പുറത്ത് രേഖപ്പെടുത്തണമെന്നും കുട്ടികൾ ഉപയോഗിക്കുന്ന വെള്ളം മൂന്ന് മാസത്തിലൊരിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യണമെന്നും ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ കൃത്യസമയങ്ങളിൽ പുതുക്കണമെന്നും ഷീല വിജയകുമാർ പറഞ്ഞു. അങ്കണവാടി കുട്ടികളുടെ പോഷകാഹാരവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചടങ്ങിൽ ചർച്ച ചെയ്തു. യോഗത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി, പ്രശാന്ത് എന്നിവർ സംസാരിച്ചു.

date