Skip to main content

*ജില്ലാ റോഡ് സുരക്ഷാ സമിതി യോഗം ചേർന്നു*

 ജില്ലാ റോഡ് സുരക്ഷാ സമിതി യോഗം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്നു.സീബ്രാ ലൈനുകൾ പുതിയത് ആവശ്യമുള്ളവയും മാഞ്ഞു പോയവയും വരയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ജില്ലയിലെ സ്കൂളുകളുടെ മുന്നിൽ സീബ്രാ ലൈൻ ഉറപ്പാക്കുന്നതിന് വേണ്ട പരിശോധന പോലീസും മോട്ടോർ വാഹന വകുപ്പും നടത്തുവാനും പൊതുമരാമത്ത്, കോർപറേഷൻ, മറ്റ് റോഡ് വകുപ്പുകളുമായി ചേർന്ന് അടിയന്തരമായി നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

റോഡ് സുരക്ഷാ മാസാചരണവുമായി (ജനുവരി 2026) ബന്ധപ്പെട്ട് ജില്ലയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

റോഡുകളിലെ നടപ്പാതകൾ കാൽനട  യാത്രക്കാർക്ക് അപകടാവസ്ഥയിലുള്ള  സ്ലാബ് തകർന്ന നിലയിലുള്ള  സ്ഥലങ്ങൾ  പരിശോധന നടത്തി നടപടി സമർപ്പിക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ്, കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.

തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കാൽ നടക്കാർക്കായി റോഡ് സുരക്ഷാ  ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

മണ്ണുത്തി മുതൽ പന്നിയങ്കര വരെ ദേശീയ പാതയുടെ സർവീസ് റോഡിൽ ഫുട്പാത്ത് കാട് പിടിച്ചിരിക്കുന്നതും കുഴികൾ ഉളളതും കാൽനട യാത്രക്കാർക്ക് അപകടകരമായ സാഹചര്യം ഉള്ളത് പരിഹരിക്കാനും ദേശീയപാത ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.

യോഗത്തിൽ പൊതുമരാമത്ത്, ആർ ടി ഒ, ദേശീയ പാത, പോലീസ്, കോർപ്പറേഷൻ, എസ് ഐ ആർ എസ് ടി, എച്ച് എൽ എൽ, ജി ഐ പി എൽ ഉദ്യോഗസ്ഥർ പങ്കെടുത്തു.

date