Skip to main content

*മൃഗക്ഷേമ പുരസ്കാരം; അപേക്ഷകൾ ക്ഷണിച്ചു*  

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ ഈ വർഷത്തെ മികച്ച മൃഗക്ഷേമ പ്രവർത്തനത്തിനുള്ള ജില്ലാതല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. പതിനായിരം രൂപയാണ് അവാർഡ് തുക. ജന്തുക്ഷേമ ദ്വൈവാരാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. അപേക്ഷകർ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വിശദമാക്കിക്കൊണ്ട് പേര്, വിലാസം, ഫോൺ നമ്പർ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും പുരസ്കാരത്തിനായി അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് ജനുവരി 27 ന് മുൻപായി കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷിക്കാം.

 ഫോൺ: 0487-2361216
ഇ-മെയിൽ: crustsr.ahd@kerala.gov.in

date