വായനോത്സവം സമാപിച്ചു
വെള്ളിനേഴി ഗവ. എല്‍.പി. സ്‌കൂളില്‍ രണ്ടു ദിവസമായി നടന്നു വന്ന യു.പി. വിദ്യാര്‍ഥികളുടെ വായനോത്സവം സമാപിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കഥകളി അവതരണം, വായനാ ക്വിസ്, സിനിമാ പ്രദര്‍ശനം എന്നിവ വായനോത്സവത്തിന്റെ ഭാഗമായി നടന്നു. കൂടാതെ കുട്ടികള്‍ക്കായി ഒളപ്പമണ്ണ മനയിലേക്കും കോതാവില്‍ കഥകളിക്കോപ്പ് നിര്‍മ്മാണ കേന്ദ്രത്തിലേക്കും പഠനയാത്രയും സംഘടിപ്പിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നായി എഴുപതോളം കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. വായനോത്സവത്തില്‍ പുറത്തിറക്കിയ 'വായനച്ചന്തം' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ച മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ശിവഗംഗയ്ക്ക് പരിപാടിയില്‍ സമ്മാനം നല്‍കി.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ.കെ. ഷീലാദേവി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. കെ.എന്‍. സുകുമാരന്‍ മാസ്റ്റര്‍, ഇ. ചന്ദ്രബാബു, കെ.എന്‍. കുട്ടി കടമ്പഴിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments