Skip to main content

നെന്മാറ - ഒലിപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം

 

നെന്മാറ - ഒലിപ്പാറ റോഡില്‍ കണിയമംഗലം മുതല്‍ തിരുവഴിയാട് സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 20) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നെന്മാറ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ നെന്മാറ - നെല്ലിയാമ്പതി റോഡിലെ പേഴംപാറ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് മരുതഞ്ചേരി വഴി പൂവക്കോട് ജങ്ഷനില്‍ എത്തി ഒലിപ്പാറയിലേക്കോ തിരുവഴിയാടിലേക്കോ പോകാവുന്നതാണ്. തിരിച്ചു പോകുന്നവരും ഇതേ പാത തന്നെ ഉപയോഗിക്കേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ കരിങ്കുളം - കരിമ്പാറ - നെന്മാറ വഴിയോ അല്ലെങ്കില്‍ പാളിയമംഗലം - ആയിലൂര്‍ വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് (ദേശീയപാത ആലത്തൂര്‍ സെക്ഷന്‍) അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

date