ജില്ലാതല അറിയിപ്പുകള്
യുവജന കമ്മീഷന് അദാലത്ത് 22ന്
സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ചെയര്‍പേഴ്സണ്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ജനുവരി 22 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. 18 നും 40 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് കമ്മീഷന് മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630
ക്രഷ് ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സൗത്ത് ബസാര്‍ അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 27 ന് വൈകീട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോം കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസില്‍ ലഭിക്കും. ഫോണ്‍: 0497-2708150
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പിണറായി ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും / മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവും / ഇലക്ട്രീഷ്യന് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിശ്വകര്‍മ-പ്രയോറിറ്റി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തില്‍ നോണ്‍പ്രയോറിറ്റി വിഭാഗത്തെയും ഇവരുടെ അഭാവത്തില്‍ എല്‍ സി / എഐ വിഭാഗത്തില്‍പെട്ടവരെയും അവരുടെയും അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറി പ്രയോറിറ്റി/നോണ്‍ പ്രയോറിറ്റി വിഭാഗത്തെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ജനുവരി 22ന് രാവിലെ പത്ത് മണിക്ക് കമ്പനിമെട്ടയിലുള്ള പിണറായി ഗവ ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902384160
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ വാഷിംഗ് ഏരിയയില്‍ മേല്‍ക്കൂര നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 28 ന് രാവിലെ 11 മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780225
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മൈക്രോ പ്രൊസസര്‍ ആന്‍ഡ് മൈക്രോ കണ്ട്രോളര് ലാബിലേക്ക് പത്ത് എസ് എം എഫ് ബാറ്ററി-65 എ എച്ച് / 12 വോള്‍ട്ട് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴില്‍ പാപ്പിനിശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന ഓടിട്ട പഴയ കെട്ടിടം പൊളിച്ച് ഓട്, മരം, കല്ല് എന്നിവ വിലയ്ക്കെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 28ന് വൈകീട്ട് അഞ്ചുമണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2700057
- Log in to post comments