Post Category
ഔഷധസസ്യ ബോർഡിൽ ക്ലർക്ക്
സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും (ഡി.സി.എ) ഉണ്ടായിരിക്കണം. ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ - 680022 വിലാസത്തിൽ ജനുവരി 31 വൈകിട്ട് 5 നകം നൽകണം.
പി.എൻ.എക്സ്. 259/2026
date
- Log in to post comments