Skip to main content

റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം ജനുവരി മുതൽ: മന്ത്രി ജി ആർ അനിൽ

റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ പരിഷ്‌കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു മുകളിൽ അടിസ്ഥാന കമ്മീഷൻ 21000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്‌കരിക്കാൻ തീരുമാനമായി.

പരിഷ്‌കരിച്ച പാക്കേജു പ്രകാരം നിലവിൽ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ അധിക കമ്മീഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു. പുതിയ വർദ്ധനവ് 2026 ജനുവരി മുതൽ നടപ്പിലാക്കും.  വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാറിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചു. പാക്കേജ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു. പ്രസ്തുത യോഗത്തിൽവിവിധ സംഘടനകളെ പ്രതിനിധികരിച്ച്അഡ്വ. ജി. സ്റ്റീഫൻ എംഎൽഎജി. ശശിധരൻഅഡ്വ. ജോണി നെല്ലൂർടി മുഹമ്മദാലിഅഡ്വ. ജി. കൃഷ്ണ പ്രസാദ്സുരേഷ് കാരേറ്റ്കെ. ബി. ബിജുവി. അജിത് കുമാർഅഡ്വ. ആർ. സജിലാൽപ്രിയൻ കുമാർ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ കെറേഷനിംഗ് കൺട്രോളർ മോഹൻ കുമാർഭക്ഷ്യ-ധന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 280/2026

date