Skip to main content

പ്രതീക്ഷ' പദ്ധതിക്ക് തുടക്കമായി

 

ജില്ലാതല പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ 'പ്രതീക്ഷ' ലഹരി പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം കലക്ട്രേറ്റ് ആത്മ ഹാളില്‍ കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍.വി രാജു നിര്‍വഹിച്ചു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം/വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് 'പ്രതീക്ഷ'. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും 50 പേരെ വീതമാണ് പുനരധിവസിപ്പിക്കുന്നത്. 

ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഹരികുമാരന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.വി.ബിജു, ഡിഎല്‍എസ്എ സെക്രട്ടറി ടി.അമൃത, നര്‍ക്കോട്ടിക് സെല്‍ എ.സി.പി ജോസ് ഫിലിപ്പ്, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍.ശരത്, പ്രൊബേഷന്‍ ഓഫീസര്‍ ആര്‍.രമ്യ, അസിസ്റ്റന്റ് പ്രൊബേഷന്‍ ഓഫീസര്‍ വി.എസ്.ഗീതു തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date