Skip to main content

സൗജന്യപരിശീലനം

  പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈനിക, അര്‍ദ്ധ സൈനിക, പോലീസ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ജോലി ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മുഖേന  സൗജന്യപരിശീലനം നല്‍കും.  സൈനിക/പോലീസ് പരിശീലനത്തിന് 17 നും 28 നും മധ്യേ പ്രായമുള്ളവര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനത്തിന് 17 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.  വരുമാനപരിധി മൂന്ന് ലക്ഷം രൂപ.  ജാതി, വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ആധാര്‍ സഹിതമുള്ള അപേക്ഷ ജനുവരി 27നകം ജില്ലാ പട്ടികജാതി വികസന ഓഫീസ്/ ജില്ലാ പഞ്ചായത്ത്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍:   0474 2794996, 8547630022.
 

date