Skip to main content

അക്വാമീറ്റ് 2026:സംസ്ഥാനതല ഉദ്ഘാടനം (ജനുവരി 24) കൊച്ചിയിൽ

മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

കേരളത്തിലെ ചെമ്മീൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള സംഘടിപ്പിക്കുന്ന 'അക്വാമീറ്റ് 2026' ജനുവരി 24 ന് കൊച്ചിയിൽ നടക്കും.എറണാകുളം ബോൾഗാട്ടി പാലസിൽ രാവിലെ
9:30 ന് നടക്കുന്ന ചടങ്ങ് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ചെമ്മീൻ കൃഷി മേഖലയിൽ സുസ്ഥിരമായ ഒരു മാതൃക രൂപപ്പെടുത്തുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് അഡാക്കിന്റെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിക്കുന്നത്.

date