Post Category
ഹൈക്കോർട്ട് വാട്ടർ മെട്രോ ടെർമിനലിൽ അശ്വമേധം ബോധവത്കരണ പരിപാടി നടത്തി
ഹൈക്കോർട്ട് വാട്ടർ മെട്രോ ടെർമിനലിൽ അശ്വമേധം ബോധവത്കരണ പരിപാടി നടത്തി അശ്വമേധം 7.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ നേതൃത്വത്തിൽ
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽ നടന്ന പരിപാടിയിൽ എറണാകുളം സെൻ്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥിനികളും പങ്കാളികളായി.
ആരോഗ്യ സന്ദേശങ്ങൾ ആസ്വാദ്യകരമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാനായി പ്രശസ്ത കലാകാരൻ വിനോദ് നരനാട്ട് അവതരിപ്പിച്ച കിറ്റി ഷോ ശ്രദ്ധേയമായി . പരിപാടിയുടെ ഭാഗമായി ബോവധവൽക്കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം, സ്പോട്ട് ക്വിസ്, എന്നിവയും നടന്നു
പരിപാടിയിൽ എഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ജി രജനി, കെ പി ജോബി, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമായി.
date
- Log in to post comments