Skip to main content

അറിയിപ്പുകൾ

എറണാകുളം ജില്ലയിൽ 26 പുതിയ റേഷൻ കടകൾ ;അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒഴിവുള്ള 26 റേഷൻ കടകളിലേക്ക് പുതിയ ലൈസൻസികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ അവസരം. കണയന്നൂർ(13),ആലുവ (3), കൊച്ചി താലൂക്ക് (2), കോതമംഗലം (1), സിറ്റി റേഷനിംഗ് ഓഫീസ് എറണാകുളം (3), സിറ്റി റേഷനിംഗ് ഓഫീസ് കൊച്ചി (4) എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപ്പര്യമുള്ളവർ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 3 
ന് മുൻപായി  ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമുകൾ ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും സിറ്റി റേഷനിംഗ് ഓഫീസുകളിൽ നിന്നും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ civilsupplieskerala.gov.in-ൽ നിന്നും ലഭ്യമാണ്.

കണക്ട് ടു വർക്ക്:  അപേക്ഷ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും,  മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അർഹരായവർക്ക് eemployment.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫോൺ : 0484-2422458

date