Skip to main content

ജില്ലാ ആസൂത്രണ സമിതി - അഡ് ഹോക്ക് കമ്മിറ്റി ആദ്യ യോഗം ചേർന്നു

ജില്ലാ ആസൂത്രണ സമിതിയുടെ അഡ് ഹോക്ക് കമ്മിറ്റി ആദ്യ യോഗം ചേർന്നു. ജില്ലാ ആസൂത്രണ സമിതി ചെയ൪മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ സാന്നിധ്യത്തിലും ചേർന്ന യോഗത്തിൽ   2025-26 വാർഷിക പദ്ധതി  പുരോഗതി അവലോകനം, 2025-26 വാർഷിക പദ്ധതി  ഭേദഗതി പ്രവർത്തനങ്ങൾ, ജില്ലാ പദ്ധതി അന്തിമമാക്കൽ, ഡി.പി.സി ഹാൾ പുനരുദ്ധാരണം, 2024-25 വർഷത്തിലെ ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് ഏറ്റെടുക്കൽ, 2026-27 വാർഷിക പദ്ധതി  രൂപീകരണ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.

 പദ്ധതി പുരോഗതിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ നൽകണമെന്നും ബില്ലുകൾ സമയബന്ധിതമായി സമ൪പ്പിച്ച്  പദ്ധതികൾ പൂ൪ത്തീകരിക്കേണ്ടതാണെന്നും  യോഗം നിർദേശം നൽകി. 

പദ്ധതി വിനിയോഗത്തിൽ പിന്നിൽ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങൾ  നടപടികൾ  ഊ൪ജ്ജിതപ്പെടുത്തണമെന്നും ഓരോ ആഴ്ചയിലും നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്  പുരോഗതി അവലോകനം ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ടുകളിൽ ലഭ്യമായ തുക 100 ശതമാനം ചെലവഴിക്കണം. വാർഷിക പദ്ധതിയിൽ മാലിന്യ സംസ്കരണം, തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് എ.ബി.സി പദ്ധതി നടപ്പിലാക്കൽ എന്നിവക്ക് മുൻഗണന നൽകണം. പരമാവധി വേഗത്തിൽ തന്നെ 2026 - 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് തന്നെ  അസൂത്രണ സമിതിയുടെ അംഗീകാരം നേടിയെടുക്കുകയും വേണമെന്ന് യോഗം നിർദേശിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ യോഗമായിരുന്നു ഇത്.  ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ  ജില്ലാ പ്ലാനിങ് ഓഫീസർ ജി.ഉല്ലാസ്, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

date