Post Category
ബാലിക ദിനചാരണം ജില്ലാതല ഉദ്ഘാടനം
ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച ബാലിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്‌കൂളില്‍ സംസ്ഥാന നോളേജ് മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല നിര്‍വഹിച്ചു.
ബാലികാ പ്രതിഭാ അവാര്‍ഡ് എ.എസ്. ഭവികാ ലക്ഷ്മി ഏറ്റുവാങ്ങി. സംസ്ഥാന റോള്‍ ബോള്‍ ദേശീയ ഗോള്‍ഡ് മെഡല്‍ ജേതാവ് അക്ഷയയെ ആദരിച്ചു. 'ഞങ്ങള്‍ അഭിമാനം' സന്ദേശവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബാലിക ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈന്‍ദേവ് അധ്യക്ഷനായി. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ.ഡി. പൊന്നച്ചന്‍, പ്രിന്‍സിപല്‍ മഞ്ജു, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍. മനോജ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷീബാ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments