Skip to main content

വിജ്ഞാന കേരളം വിര്‍ച്വല്‍ ജോബ് ഫെയര്‍ 24ന്

  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 24ന് വിര്‍ച്വല്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കും.   പ്ലസ് ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 6757ലധികം തൊഴിലവസരങ്ങളാണുള്ളത്. കൊട്ടാരക്കര കോളേജ് ഓഫ് എന്‍ജിനീയറിങ്,   പത്തനാപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്, ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിങ്,  പെരുമണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, ചാത്തന്നൂര്‍ എം ഇ എസ്   ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലാണ് അഭിമുഖം നടക്കുക. ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രങ്ങളിലും ബന്ധപ്പെടാം.  

 
 

date