Post Category
ടാഗോറിൽ ജനുവരി 26 ന് പുഷ്പവതി പാടുന്നു
പ്രശസ്ത സംഗീതജ്ഞയും പിന്നണിഗായികയുമായ പുഷ്പവതി പൊയ്പാടത്ത് നയിക്കുന്ന സംഗീത പരിപാടി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ജനുവരി 26 ന് ചൊവ്വാഴ്ച വൈകിട്ട് 6.45 ന് അരങ്ങേറും. സിനിമ ഗാനങ്ങൾക്ക് പുറമെ പൊയ്കയിൽ അപ്പച്ചന്റെ കവിതകളെയും ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം, ദൈവദശകം എന്നീ കൃതികളും സംഗീതം നൽകി നിരവധി വേദികളിൽ ആലപിച്ചിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും.
പി.എൻ.എക്സ്. 358/2026
date
- Log in to post comments