Post Category
എസ് മുക്ക്-വള്ളിയാട് -കോട്ടപ്പള്ളി -തിരുവള്ളൂർ റോഡ് പൂർണമായി ഉന്നത നിലവാരത്തിലേക്ക്
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ 8.7 കിലോമീറ്റർ ദൈർഘ്യമുള്ള എസ് മുക്ക് -വള്ളിയാട് -കോട്ടപ്പള്ളി -തിരുവള്ളൂർ റോഡ് പൂർണമായി ഉന്നത നിലവാരത്തിലേക്ക് മാറുകയാണെന്ന് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
സർക്കാർ നാല് ഘട്ടങ്ങളിലായി അനുവദിച്ച 5.9 കോടി രൂപ ചെലവിട്ടാണ് റോഡ് പ്രവൃത്തി.
ഒന്നാംഘട്ടം എസ് മുക്ക് മുതൽ വള്ളിയാട് വരെ രണ്ടുകോടി രൂപയും രണ്ടാംഘട്ടം വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെ 75 ലക്ഷം രൂപയും മൂന്നാംഘട്ടം കോട്ടപ്പള്ളി മുതൽ കണ്ണമ്പത്ത് കര വരെ 65 ലക്ഷം രൂപയും നാലാംഘട്ടം കണ്ണമ്പത്തുകര മുതൽ തിരുവള്ളൂർ വരെ രണ്ടരക്കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പ് റോഡിനായി വിനിയോഗിക്കാൻ അനുമതി നൽകിയത്. ഉയർന്ന നിലവാരത്തിൽ ഡ്രൈനേജുകളും കൾവെർട്ടും ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ ചുമതല.
date
- Log in to post comments