അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ശ്രീകൃഷ്ണപുരം ഐ സി ഡി എസ് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നാഷ്ണല്‍ നൂട്രീഷന്‍ മിഷന്‍ ( പോഷണ്‍ അഭിയാന്‍ 2.0) ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ വിജ്ഞാപന പ്രകാരമുള്ള നിശ്ചിത ഫോര്‍മാറ്റില്‍ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ അപേക്ഷിക്കണം. ബിരുദം (ബിസിഎ, ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ്), പ്രാദേശിക ഭാഷയിലുള്ള മികച്ച ആശയവിനിമയം എന്നിവയാണ് യോഗ്യത. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാ ഫോമിന്റെ മാതൃക http://wcd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ തല ഐ സി ഡി എസ് സെല്ലില്‍ നിന്ന് ലഭിക്കും.
- Log in to post comments