അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തായായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.
പൊതു അവധി ദിവസങ്ങളിലാണ് സമ്പര്‍ക്ക ക്ലാസുകള്‍ സംഘടിപ്പിക്കുക. എഴുത്തു പരീക്ഷകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ട്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് മൂല്യനിര്‍ണ്ണയം. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം.
പ്ലസ്ടു യോഗ്യതയുള്ളവർക്ക്, യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം. താത്പര്യമുള്ളവര്‍ https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷകള്‍ ജനുവരി 31ന് മുമ്പ് സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് www.srccc.in
- Log in to post comments