Skip to main content

തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

    കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ക'പ്പന നഗസഭ പരിധിയില്‍ താമസിക്കു യുവതീ യുവാക്കള്‍ക്ക് ഡിസംബറില്‍ ആരംഭിക്കു വിവിധ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറ്റ് അസിസ്റ്റന്റ്, സി.എന്‍.സി ഓപറേറ്റര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂ'ീവ്, ഇലക്ട്രീഷ്യന്‍, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, സര്‍വേയര്‍, മെഡിക്കല്‍ ലബോറ'റി ടെക്‌നീഷ്യന്‍, കുക്ക്, മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, ഓ'ോമൊബൈല്‍ സര്‍വ്വീസിംഗ് എീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി റസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തു മൂ് മുതല്‍ ഒന്‍പത് മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ പ്രവേശനവും തുടര്‍പഠനവും തികച്ചും  സൗജന്യമാണ്. അപേക്ഷകര്‍ 18നും 35നും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്ത കുടുബങ്ങളിലെ അംഗങ്ങളുമായിരിക്കണം. എ'ാം ക്ലാസ് മുതല്‍ ഡിഗ്രി വരെയാണ് വിവിധ കോഴ്‌സുകളുടെ യോഗ്യത .കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയിലെ എന്‍.യു.എല്‍.എം വിഭാഗവുമായോ കുടുംബശ്രീ സി.ഡി.എസുമായോ ബന്ധപ്പെടണം. ഫോ  8547016272, 9747772947.

date