Skip to main content

*ജില്ലാ കോടതിയില്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു*

77 -മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലാ സെക്ഷന്‍ കോടതിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ  സെക്ഷന്‍ ജഡ്ജ് അയൂബ്ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും  ഭരണഘടനയെ സംരക്ഷിക്കേണ്ട കടമ കോടതികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍,  ഭരണഘടനാ ശില്പികള്‍, സേനാഗംങ്ങളെ അനുസ്മരിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ച് സമ്പല്‍ സമൃദ്ധമായ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ യോഗത്തില്‍ പ്രതിജ്ഞ എടുത്തു. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു മാണിശ്ശേരി, ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് കൃഷ്ണകുമാര്‍, ജില്ലാ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് ജോസഫ്, അഡ്വ. എ മുസ്തഫ, പി. സുനില്‍കുമാര്‍, ശിരസ്തദാര്‍ കെ ലേഖ എന്നിവര്‍ സംസാരിച്ചു.

date