Skip to main content

നവ കേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം- കാസര്‍കോട് ജില്ലയില്‍ ഇതുവരെ 34600 വീടുകള്‍ സന്ദര്‍ശിച്ചു

10 വാര്‍ഡുകളില്‍ ഗൃഹ സന്ദര്‍ശനം പൂര്‍ത്തിയായി

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 8,033 ഗൃഹസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി

നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 8,033 വീടുകളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി. അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 3,968 വീടുകളും, മടിക്കൈ ഗ്രാമപഞ്ചായത്തില്‍ 1,786 വീടുകളും, കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തില്‍ 1,165 വീടുകളും, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 199 വീടുകളും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ 915 വീടുകളുമാണ് സന്ദര്‍ശിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ രാമഗിരി, അജാനൂര്‍ വാര്‍ഡുകളില്‍ മുഴുവന്‍ ഗൃഹസന്ദര്‍ശനങ്ങളും പൂര്‍ത്തീകരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ചാര്‍ജ് ഓഫീസറും ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെ.സജിത് കുമാറിന്റെയും ജില്ലാ നിര്‍വഹണ സമിതി അംഗം കെ. അനില്‍ കുമാറിന്റെയും നേതൃത്വത്തിലാണ് മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുകയും, വികസന സംവാദങ്ങളില്‍ സജീവ പങ്കാളികളാക്കുകയും ചെയ്ത് നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന ലോകത്തിലെ ആദ്യ സംരംഭമാണ് നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പദ്ധതി.

 

date