തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13492 ഗൃഹസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി
നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 13,492 വീടുകളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായി. പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ 5,057 വീടുകളും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2,014 വീടുകളും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ 132 വീടുകളും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ 1,125 വീടുകളും പടന്ന ഗ്രാമപഞ്ചായത്തില്‍ 941 വീടുകളും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ 882 വീടുകളും വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ 738 വീടുകളും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ 284 വീടുകളും നിലേശ്വരം മുനിസിപ്പാലിറ്റിയില്‍ 2,319 വീടുകളുമാണ് സന്ദര്‍ശിച്ചത്.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പിലിക്കോട്, പിലിക്കോട് വയല്‍, കരപ്പാത്ത് ,മാണിയാട്ട്, വെള്ളച്ചാല്‍ വാര്‍ഡുകളിലും വലിയപറമ്പ പഞ്ചായത്തില്‍ പട്ടേല്‍ കടപ്പുറം വാര്‍ഡും നിലേശ്വരം മുനിസിപ്പാലിറ്റിയില്‍ തട്ടാച്ചേരി വാര്‍ഡിലും മുഴുവന്‍ ഗൃഹസന്ദര്‍ശനങ്ങളും പൂര്‍ത്തീകരിച്ചു. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം ചാര്‍ജ് ഓഫീസര്‍ ഉള്‍നാടന്‍ ജലഗതാഗതം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുധാകരന്‍ കെ.വി യുടെയും ജില്ലാ നിര്‍വഹണ സമിതി അംഗം കെ.ബാലകൃഷ്ണന്റെയും നേതൃത്വത്തിലാണ് മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുകയും, വികസന സംവാദങ്ങളില്‍ സജീവ പങ്കാളികളാക്കുകയും ചെയ്ത് നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന ലോകത്തിലെ ആദ്യ സംരംഭമാണ് നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പദ്ധതി.
സംസ്ഥാന സാമൂഹ്യ സന്നദ്ധസേനയിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ വാര്‍ഡുകളിലുമുള്ള വീടുകള്‍, ഫ്‌ലാറ്റുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീതൊഴിലുറപ്പ് കൂട്ടായ്മകള്‍, ബസ്, ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകള്‍, വായനശാലകള്‍, ക്ലബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ് പദ്ധതി.
- Log in to post comments