Skip to main content

ജില്ലാതല ക്വിസ്, ഉപന്യാസ മത്സരം  31 ന്

 

വിദ്യാര്‍ത്ഥികള്‍ക്കും ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കുമായി ഹരിതകേരളം മിഷന്‍ നടത്തുന്ന ജില്ലാ തല ക്വിസ് മത്സരം, വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാ തല ഉപന്യാസ മത്സരം  എന്നിവ ജനുവരി 31 ന് പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ബ്ലോക്ക് തലത്തില്‍ വിജയിച്ച രണ്ടു പേര്‍ക്ക് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാം.

യു.പി വിഭാഗം ക്വിസ് മത്സരം രാവിലെ പത്തിനും, ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരം ഉച്ചയ്ക്ക് 12 നും, ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ക്വിസ് മത്സരം ഉച്ചയ്ക്ക് രണ്ടിനും, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിഭാഗങ്ങളിലെ ഉപന്യാസ മത്സരം രാവിലെ പത്തിനും നടക്കും. പങ്കെടുക്കുന്നവര്‍ മത്സരത്തിനു അരമണിക്കൂര്‍ മുമ്പായി എത്തണം.

ജില്ലാ തലത്തില്‍ വിജയിക്കുന്നവര്‍ക്ക് ദേശിയ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടാതെ വിജയികള്‍ക്കുള്ള അനുമോദനം ജില്ലാ സെമിനാറില്‍ നല്‍കും. ബ്ലോക്ക് തലത്തില്‍ വിജയിച്ചവര്‍ക്ക് ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ അറിയിപ്പ് നല്‍കണം.

 

date