സൗജന്യ തൊഴില്‍മേള 31ന്
അസാപ് (ASAP) കേരളയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് തൊഴില്‍മേള. വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തിന്റെ ഭാഗമാകാം. താല്‍പര്യമുള്ളവര്‍ രാവിലെ 9:30 ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ https://forms.gle/zGrjANoGKXUMoDGk9 എന്ന ലിങ്ക് ഉപയോഗിക്കാം. മേള നടക്കുന്ന ദിവസം സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമായിരിക്കും. വിവിധ കമ്പനികളിലെ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ https://docs.google.com/spreadsheets/d/1FWrL0JiGdX8NlW-D3GxB6ljM_mtHNiyw4xRBkaNAPOA/edit?usp=sharing ല്‍ ലഭിക്കും. ഫോണ്‍: 9495999667, 9895967998.
- Log in to post comments