Skip to main content

പ്രധാന്‍മന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ഫെബ്രുവരി 13ന്

വ്യാവസായിക പരിശീലന വകുപ്പ് ഫെബ്രുവരി 13ന് അരീക്കോട് ഗവ. ഐ.ടി.ഐയില്‍ 'പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള' സംഘടിപ്പിക്കും. മേളയില്‍ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ,സ്വകാര്യ-പൊതുമേഖല വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് എന്‍ജിനീയിങ്്/നോണ്‍ എന്‍ജിനീയറിങ്‌ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം. ഐ.ടി.ഐ ട്രേഡുകള്‍ പാസ്സായ ട്രെയിനികളെ ആവശ്യമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ ഫെബ്രുവരി എട്ടിനകം നേരിട്ടോ, ഇ-മെയില്‍ (areacodeiti@gmail.com) മുഖേനയോ ഗവ. ഐ.ടി.ഐ അരീക്കോട് ആര്‍.ഐ സെന്ററുമായി ബന്ധപ്പെടണം. വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഫോണ്‍-0483-2850238.

date