Post Category
ഡ്രൈവര്‍ നിയമനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 11ന് കോളേജില്‍ വെച്ച് നടക്കും. 10-ാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം) എന്നീ യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഒന്‍പതിനകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-0494 2580048.
date
- Log in to post comments