Post Category
കുടുംബശ്രീ 'നയിചേതന 4.0': സംസ്ഥാനതല കലാജാഥ നാളെ (വ്യാഴം) മലപ്പുറത്ത്
കുടുംബശ്രീ ജെന്‍ഡര്‍ ക്യാംപയിന്റെ ഭാഗമായി 'നയിചേതന 4.0 ഉയരെ' സംസ്ഥാന കലാജാഥ നാളെ (വ്യാഴം) മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും. ലിംഗസമത്വം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ നല്‍കുന്ന പിന്തുണാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് കലാജാഥയുടെ ലക്ഷ്യം.പെരിന്തല്‍മണ്ണയില്‍ നിന്ന് ആരംഭിക്കുന്ന കലാജാഥ മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് കലാജാഥയില്‍ പങ്കെടുക്കുന്നത്. സ്ത്രീശാക്തീകരണവും ലിംഗാവബോധവും മുന്‍നിര്‍ത്തിയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജാഥയുടെ ഭാഗമായി നടക്കും.
date
- Log in to post comments