Skip to main content

സ്പോര്‍ട്‌സ് സ്‌കൂള്‍-സ്പോര്‍ട്‌സ് അക്കാദമി പ്രാഥമിക സെലക്ഷന്‍ ട്രയല്‍സ്

കായിക യുവജനകാര്യ വകുപ്പിന്റെയും സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്പോര്‍ട്‌സ് സ്‌കൂളുകള്‍, സ്പോര്‍ട്‌സ് ഡിവിഷനുകള്‍, ജില്ലാ സ്പോര്‍ട്‌സ് അക്കാദമികള്‍, സ്‌കൂള്‍ സ്പോര്‍ട്‌സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷത്തെ അഡ്മിഷനുള്ള പ്രാഥമിക സെലക്ഷന്‍ 2026 ഫെബ്രുവരി ഒന്ന് മുതല്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. 6, 7, 8, 11 ക്ലാസ്സുകളിലേക്ക് കോമണ്‍ സെലക്ഷനും, 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കും സെലക്ഷനില്‍ പങ്കെടുക്കാം.

ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ഫെബ്രുവരി മൂന്നിന് എം.എസ്.പി കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ സെലക്ഷന്‍ നടക്കും. ആര്‍ച്ചറി, അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ് (വനിത) സൈക്ലിങ്, ഫെന്‍സിങ്, ഹാന്റ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖൊ ഖൊ, നെറ്റ്‌ബോള്‍ സ്വിമ്മിങ്, തൈയ്കൊണ്ടോ, വോളീബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം രാവിലെ 8.30 ന് എം.എസ്.പി കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍-9495243423.
പങ്കെടുക്കുന്നവര്‍ https://forms.gle/D2uuPNP5btjHS1iZ8, www.sportscouncil.kerala.gov.in, www.dsya.kerala.gov.in ഏതെങ്കിലും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

date