Post Category
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹതയുള്ള കുടുംബങ്ങളുടെ പൊതു വിഭാഗം റേഷന്‍ കാര്‍ഡുകള്‍ (എന്‍പിഎസ്- നീല, എന്‍പിഎന്‍എസ്-വെള്ള) മുന്‍ഗണന (പിഎച്ച്എച്ച് - പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓണ്‍ലൈനായി ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രം മറ്റ് അര്‍ഹതാ രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് അക്ഷയകേന്ദ്രം, പൊതുജന സേവന കേന്ദ്രം വഴിയോ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ citizen login വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
date
- Log in to post comments