Skip to main content

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം നല്കുന്നു. ഇടുക്കി, പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 1 മുതല്‍ 4 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ഡേ സ്‌കോളേഴ്‌സ് ആയതും നടപ്പ് അധ്യയന വര്‍ഷം 75 ശതമാനം ഹാജരുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് (വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന ക്ലാസ്സ്, സമുദായം, ഹാജര്‍ ശതമാനം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ്, ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) നിശ്ചിത ഫോര്‍മാറ്റില്‍ ആവശ്യമായ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഹെഡ്മാസ്റ്റര്‍/ഹെഡ്മിട്രസ്സ്മാര്‍ ഫെബ്രുവരി 5 നകം ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ഇ-മെയില്‍ മുഖേന ലഭ്യമാക്കണം.

date